Restore nature reefs and maintaining artificial reefs

 

സ്വാഭാവിക പാരുകളിൽ ചൂണ്ടപ്പണി പോലെയുള്ള സുസ്ഥിര മീൻപിടിത്ത രീതികൾ അവലംബിക്കണമെന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു തീരുമാനമാണ്. ഈ അടുത്തകാലത്ത് ചില നശീകരണ മീൻപിടിത്ത രീതികൾ ഈ രംഗത്ത് വന്നെങ്കിലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും സ്വാഭാവിക ആവാസയിടങ്ങളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കാനും കടലിന്റെ ഉൽപ്പാദന ശേഷി കൂട്ടാനും സംഘടന പ്രവർത്തിക്കുന്നു.

1990 മുതൽ തിരുവനന്തപുരം ജില്ലയിലെ ചില മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ നടന്നിരുന്ന ഒരു പ്രവർത്തനമാണ് കടലിൽ കൃത്രിമ പാര്കൾ നിക്ഷേപിക്കുക എന്നത്. അത് പിന്നീട് വിവിധ പ്രാദേശിക സംഘടനകളുടെ മേൽനോട്ടത്തിൽ നടത്തിവന്നു. ഈ അടുത്ത കാലത്തായി വിവിധ സർക്കാരുകൾ, കൃത്രിമ പാര്കൾ കടലിൽ സ്ഥാപിക്കുന്നതിന് താൽപ്പര്യം കാണിക്കുകയും Central Marine Fisheries Research Institute (CMFRI) എന്ന ശാസ്ത്ര സ്ഥാപനം വഴി നടപ്പാക്കിവരുകയും ചെയ്യുന്നു. ലിങ്ക്: https://www.newindianexpress.com/states/kerala/2024/Jan/19/kerala-artificial-reef-project-launched-off-vizhinjam-coast

സ്വാഭാവിക പാര്കളും കൃത്രിമ പാര്കളും സംരക്ഷിക്കാൻ സംഘടന പ്രവർത്തിക്കുന്നു.

2023 ആഗസ്ത് മാസം Kerala State Coastal Area Development Corporation Limited (KSCADAC) നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ PRADHAN MANTRI MATSYA KISAN SAMRIDHI SAH-YOJAN (PMMSY) പദ്ധതി പ്രകാരമുള്ള കടലിൽ കൃത്രിമ പാര് നിക്ഷേപം എന്ന പ്രോജക്ടിൽ പരമ്പരാഗത മത്സ്യത്തൊഴിലാളി കൂട്ടായ്മയിലെ അംഗങ്ങൾ സഹകരിച്ചു.

കടലിൽ പാര് താഴ്‌ത്തുന്നതിനുള്ള അനുവാദവും സഹകരണവും സർക്കാർ സംവിധാനങ്ങൾ രേഖാമൂലം അറിയിക്കുകയും, കടലിൽ പാര് താഴ്‌ത്തുന്നത്തിനുള്ള ഇടങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്തു. അതോടൊപ്പം 2024 ജനുവരി മാസത്തിൽ കടലിൽ കൃത്രിമ പാര് താഴ്ത്തുന്ന സമയങ്ങളിൽ അവിടെ ഉണ്ടാവുകയും ചെയ്തു. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ ചില നിർദേശങ്ങൾ അധികൃതർ പാലിക്കാതിരുന്നത് ഇവിടത്തെ മീൻ ഉത്പാദനത്തെ ബാധിക്കുമെന്ന് അംഗങ്ങൾ പരാതിപ്പെട്ടു.

ഈ കൃത്രിമ പാര് കളിൽ ജീവജാലങ്ങൾ ഉൽപ്പാദിക്കപ്പെടുന്നുണ്ടോ അവിടെ മീൻ പിടിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുകയും അത് സ്വാഭാവികമായ രീതിയിൽ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു.

ഈ ഡിസംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക ഗവേഷണ ഗ്രൂപ്പായ ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് മായി സഹകരിച്ച് അണ്ടർ വാട്ടർ ഡോക്യൂമെന്റഷൻ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

Introduction:
Small-scale artisanal fishermen in Thiruvananthapuram district have long been committed to preserving marine habitats and promoting sustainable fishing practices. Since the 1990s, the practice of deploying artificial reefs in the sea has been steadily gaining traction among local fishing villages. This initiative, which was initially led by various local organizations, has since received attention from governmental bodies. Recently, the Central Marine Fisheries Research Institute (CMFRI) has been actively involved in overseeing the establishment of artificial reefs. This report outlines the activities, outcomes, and concerns related to the deployment of artificial reefs and protection of natural reefs in Thiruvananthapuram district of Kerala, South India
Key Activities:
1. Collaboration under the Pradhan Mantri Matsya Sampada Yojana (PMMSY): In August 2023, the Association of Artisanal Fishers collaborated with the Kerala State Coastal Area Development Corporation Limited (KSCADAC) to deploy artificial reefs in the waters of Thiruvananthapuram district. This collaboration was part of the PMMSY scheme, which aims to boost the fishery sector by improving fish production and conservation efforts.
2. Local Involvement in Identifying Locations: As part of the initiative, the organization’s members assisted in identifying the most suitable locations for deploying the artificial reefs. They played a critical role in ensuring that the reefs were placed in areas with the best potential for enhancing marine biodiversity and supporting sustainable fishing practices.
3. Deployment and Monitoring: In January 2024, the artificial reefs were successfully deployed. Members of the Association of Artisanal Fishers were present to assist during the deployment process and to ensure that the operation proceeded smoothly.
Challenges and Concerns:
Despite the success of the project, members of the Association of Artisanal Fishers have raised concerns regarding the implementation of the artificial reefs. They reported that certain suggestions provided by Indigenous fishermen, who have extensive knowledge of local marine ecosystems, were not adhered to by the authorities. These suggestions could have had a positive impact on the fish production and overall effectiveness of the reefs.
Future Monitoring and Documentation:
1. Monitoring of Marine Productivity: Ongoing efforts are being made to monitor and record the production of marine organisms around the artificial reefs. The organization aims to assess the effectiveness of these reefs in boosting fish populations and improving the feasibility of fishing in the area.
2. Underwater Documentation: In collaboration with the local research group, Friends of Marine Life, the organization has begun efforts to conduct underwater documentation in December 2024. This research will help evaluate the impact of the artificial reefs on marine life and fish productivity, as well as provide valuable data for future projects.
Conclusion and Recommendations:
The artificial reef initiative in Thiruvananthapuram district is a significant step towards preserving marine biodiversity and promoting sustainable fishing practices. However, to maximize the success of such projects, it is crucial that the expertise and suggestions of local, Indigenous fishermen be more thoroughly considered. It is recommended that:
• Authorities engage in better consultation with local communities during the planning and implementation phases.
• Continuous monitoring and research be conducted to assess the impact of the artificial reefs and ensure their long-term success.
• Further efforts be made to document underwater life and fish populations in the area to gather insights that can guide future reef deployments.

error: Content is protected !!