പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കൃത്യമായ പ്രാദേശിക കാലാവസ്ഥ വിവരം ഇല്ലാത്തത്.
ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ University of Sussex School of Global Studies UK യുടെ നേതൃത്വത്തിൽ കുസാറ്റ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ സഹായത്തോടെ 2020 -2022 കാലയളവിൽ നടത്തപ്പെട്ട “മത്സ്യത്തൊഴിലാളികളോടൊപ്പം കടൽ കാലാവസ്ഥാ പ്രവചനം” എന്ന ഗവേഷണ പദ്ധതിയിൽ പരമ്പരാഗത കടൽപ്പണി കൂട്ടായ്മയിലെ അംഗങ്ങൾ പങ്കാളികളായിരുന്നു. അതിന്റെ ഫലമായി, കാറ്റും കടലും എന്ന വെബ്സൈറ്റ് വഴി പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ തിരുവനന്തപുരം ജില്ലയിലെ ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി പൊതുതാല്പര്യാർത്ഥം നൽകിവരുന്നു.
കൂടാതെ, മരിയനാട് ഫിഷ്‌ലൻഡിങ് സെൻ്ററിൽ, പരമ്പരാഗത കടൽപ്പണി കൂട്ടായ്മയുടെ മേൽനോട്ടത്തിൽ സ്ഥാപിച്ച ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ അതാതു ദിവസത്തെ കാലാവസ്ഥാ വിവരം വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യാറുണ്ട്.
അതോടൊപ്പം പരമ്പരാഗത കടൽപ്പണി കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ വോയ്സ് മെസ്സേജ് സഹിതം കാലാവസ്ഥാ വിവരം സംഘടനയെ സഹായിക്കുന്ന റിസർച്ച് ടീം അംഗങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ തീരദേശത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഫോൺ മാർഗം വഴിയും കാലാവസ്ഥാ വിവരം തിരക്കിയറിയുന്നു.
സാഹചര്യമനുസരിച്ച് കൃത്യമായ കാലാവസ്ഥാ വിവരം മത്സ്യത്തൊഴിലാളികൾക്ക് ലിഭിക്കുന്നുണ്ടോ എന്നറിയാൻ സംഘടനയുടെ റിസർച്ച് ടീം അംഗങ്ങൾ മത്സ്യതൊഴിലാളികളിൽ നിന്നും ഫീഡ്ബാക്കും, കാറ്റിൻ്റെ ദിശയും, സ്പീഡും, എങ്ങനെ ആയിരുന്നു എന്ന് ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും കാലാവസ്ഥാ വിവരം കൂടുതൽ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നു. വിവിധ ദിശകളിൽ പോകുന്ന വള്ളക്കാർക്ക് ഒരേ സമയം രണ്ടു വിൻഡ് മീറ്റർ കൊടുത്തയക്കുകയും കൃത്യമായ കാലാവസ്ഥാ വിവരം ആയിരുന്നോ നൽകപ്പെട്ടത് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
മത്സ്യത്തൊഴിലാളികൾ കടലിൽ പണി ചെയ്യുന്ന സ്ഥലത്ത് വച്ച് അനുഭവിക്കുന്ന കാലാവസ്ഥാ എങ്ങനെയായിരുന്നുവെന്ന് അടുത്ത ദിവസം തന്നെ കൃത്യമായി ഡോക്യുമെൻ്റ് ചെയ്യുന്നുണ്ട്.
കുസാറ്റിലെ ശാസ്ത്രജ്ഞരുടെ പക്കലിൽ നിന്നും ലഭിക്കുന്ന പ്രതികൂല കാലാവസ്ഥാ വിവരങ്ങൾ തേടുകയും അവർക്ക് ആവശ്യമുള്ള വിവരങ്ങൾ അതാത് സമയങ്ങളിൽ നൽകുകയും ചെയ്യുന്നു.
Documenting weather events and weather information :One of the biggest challenges faced by small-scale artisanal fishermen is the lack of accurate local weather information.
To address this issue, a research project titled “Forecasting with Fishers Project”, which ran from 2020 to 2022 was conducted with the members of the Association of Artisanal Fishers. The project was led by the University of Sussex School of Global Studies (UK) with the support of scientists from Cusat University. As a result, the website ‘Kaattum Kadalum’ (Wind and Sea) now provides local weather information to small-scale traditional fishermen in Thiruvananthapuram district as a public service.
Additionally, a digital LCD display board has been installed at the Marianad Fish Landing Centre under the supervision of the Association of Artisanal Fishers. The weather information for the day is updated on this board via the website.
Moreover, the research team assisting the organization updates weather information, including voice messages, on the organization’s WhatsApp group. Fishermen from various coastal areas of Thiruvananthapuram district frequently inquire about weather information through phone calls.
To assess whether fishermen are receiving accurate weather information based on actual conditions, members of the organization’s research team collect feedback from the fishermen. They record wind direction, speed, and other relevant data in logbooks. The team is also exploring ways to further improve the accuracy of weather forecasts. To verify the reliability of the weather data provided to fishermen traveling in different directions, the team equips boats with two wind meters.
The research team members are also diligently documenting the weather conditions that fishers experience in their workplace on a daily basis. They request adverse weather information from the scientists at Cusat, who provide the necessary updates at the required times.