Combat IUU fishing

പരമ്പരാഗത കടൽപ്പണി കൂട്ടായ്മയുടെ സുപ്രധാനമായ പ്രവർത്തനങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ അനധികൃത യന്ത്രവത്കൃത മത്സ്യബന്ധനം തടയുക എന്നത്.

തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 200 ഓളം യന്ത്രവത്കൃത യാനങ്ങളിൽ, 30 ഓളം യാനങ്ങൾക്ക് മാത്രമാണ് ഹാർബറിനുള്ളിൽ പ്രവേശിക്കാനുള്ള അനുമതിയുള്ളത്, പെർമിറ്റ് ഉള്ളത്.

യന്ത്രവത്കൃത യാനങ്ങളും തിരുവനന്തപുരം ജില്ലയിൽ (കേരളം മറൈൻ ഫിഷറീസ് റെഗുലേഷൻ സോൺ ഒന്നിൽ) ലൈസൻസ് / രജിസ്ട്രേഷൻ ഇല്ലാതെ നിരോധിത വലകൾ ഉപയോഗിച്ച് നശീകരണ മത്സ്യബന്ധനം നടത്തുന്നു. ട്രോളിംഗ് ബോട്ടുകളും സമാനമായ രീതിയിലാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഇവർ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസ്സം സൃഷ്ടിച്ചുകൊണ്ടും കടലിൻ്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുമാണ് നശീകരണ മത്സ്യബന്ധനം നടത്തുന്നത്.

ആയതിനാൽ ഇത്തരം മീൻപിടിത്തരീതികൾക്കെതിരെ നിയമപരമായ നടപടികൾ സർക്കാർ സംവിധാനങ്ങൾ വഴി നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

അനധികൃത മത്സ്യബന്ധനം തടയുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 2022 ഡിസംബർ മുതൽ നടത്തിക്കൊണ്ടിരിക്കുന്ന ചില ഇടപെടലുകൾ:

ഈ യന്ത്രവത്കൃത യാനങ്ങൾ അനധികൃത മത്സ്യബന്ധനം നടത്തുന്ന ദിവസങ്ങളിൽ സംഘടനാംഗങ്ങൾ പരാതി തയ്യാറാക്കി, പുത്തൻതോപ്പ് ഫിഷറീസ് ഓഫീസിലും, അഞ്ചുതെങ്ങ് മത്സ്യഭവനിലും, ഫിഷറീസ് AD യ്‌ക്കും, ജില്ലാ ഫിഷറീസ് ഡി.ഡി. എന്നിവർക്ക് നേരിട്ടും, പോസ്റ്റ് വഴിയും, ഇ-മെയിൽ വഴിയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി സമർപ്പിച്ചുകൊണ്ടിരിക്കുന്നു.

അനധികൃത മത്സ്യബന്ധനത്തെ സംബന്ധിച്ച തെളിവുകൾ ശേഖരിക്കുന്നു.

അനധികൃത മത്സ്യബന്ധനം തടയാനും കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും പരമ്പരാഗത, ചെറുകിട കടൽപ്പണിക്കാരുടെ പാരമ്പര്യത്തൊഴിലിടങ്ങൾ സംരക്ഷിക്കാനും ഉതകുന്നവിധത്തിൽ 2023 – ജനുവരിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൻ്റെ പകർപ്പും, KMFR ആക്ടിൻ്റെ പകർപ്പും, വിവരാവകാശം വഴി ലഭിച്ച വിവരങ്ങളുടെ പകർപ്പും ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങൾക്കും കോസ്റ്റൽ പോലീസിനും, തീരദേശത്തെ വിവിധ സംഘടനകൾക്കും നേരിട്ട് നൽകി.

തിരുവനന്തപുരം ജില്ലയിൽ മീൻപിടിക്കാനുള്ള ലൈസൻസ് ഇല്ലാത്ത അനധികൃത യാനങ്ങൾക്കെതിരെയും അവരുടെ മത്സ്യബന്ധനത്തിനെതിരെയും അതുപോലെ മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കെതിരെയും 2022 ൽ മരിയനാട്, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഒരു ദിവസത്തെ റോഡ് ഉപരോധ സമരം നടത്തി. സംഘടനയിലെ അംഗങ്ങൾ സമരത്തിന് നേതൃത്വം നൽകി.

2023 മെയ് മാസം തിരുവനന്തപുരം ജില്ലയിലെയും മറ്റ് സംസ്ഥാന മത്സ്യത്തൊഴിലാളി സംഘടനകളുമായി ചേർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ അനധികൃത മത്സ്യബന്ധനത്തിനെതിരെയും, എണ്ണ വില വർധനവിനെതിരെയും മറ്റ് മത്സ്യത്തൊഴിലാളി പ്രശ്നങ്ങളും ഉന്നയിച്ച് പ്രധിഷേധിച്ചു.

2023 മെയ് മാസം തിരുവനന്തപുരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മൺസൂൺ കാല ട്രോളിംഗ് നിരോധന യോഗത്തിൽ പരമ്പരാഗത കടൽപ്പണി കൂട്ടായ്മ പ്രസിഡൻ്റും, റിസർച്ച് ടീം അംഗവും, സംഘടനയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. അനധികൃതവും സുസ്ഥിരവുമല്ലാത്ത യന്ത്രവത്കൃത യാനങ്ങളുടെ നശീകരണ മത്സ്യബന്ധനം കടലിൻ്റെ ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തിൻ്റെ പ്രജനനത്തിനും മത്സ്യതൊഴിലാളികൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ വിവരിക്കുകയും അതിനെ സംബന്ധിച്ച തെളിവുകളും വിവരങ്ങളും കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറുകയും ചെയ്തു.

2023 ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ കേരള ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച “തീര സദസ്സ്” എന്ന പരിപാടിയിൽ യന്ത്രവത്കൃത യാനങ്ങൾ ഉണ്ടാക്കുന്ന അനധികൃത മീൻപിടിത്തത്തെ സംബന്ധിച്ചുള്ള വിവരങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും തടയുന്നതിന് വേണ്ടുന്ന മാർഗനിർദേശങ്ങളും പരാതികളായി സമർപ്പിച്ചു.

സംഘടനയിലെ മത്സ്യത്തൊഴിലാളികൾ അനധികൃത യന്ത്രവത്കൃത യാനങ്ങളെ നിരീക്ഷിക്കുകയും, അവർ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നത് ജി.പി.എസ് ഉൾപ്പെടുത്തി ഫോട്ടോ എടുക്കുകയും മേൽ നടപടിക്കായി അധികൃതർക്ക് കൈമാറുകയും ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് യന്ത്രവത്കൃത യാനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നു.

യന്ത്രവത്കൃത യാനങ്ങളുടെ മത്സ്യബന്ധനം അവസാനിപ്പിക്കുന്നതിനായി പരമ്പരാഗത കടൽപ്പണി കൂട്ടായ്മ 2024 ഡിസംബർ വരെ 17 ഓളം യോഗങ്ങൾ കൂടുകയും മത്സ്യതൊഴിലാളികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള മാർഗങ്ങൾ തേടി മുന്നോട്ട് പോകുന്നു. ഏകദേശം 100 ഓളം പേർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും വള്ളക്കാരുമാണ്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും നീതി ലഭിക്കാത്തതിനാൽ സുപ്രീം കോടതി 2023- ജനുവരി വിധിയുടെ അടിസ്ഥാനത്തിൽ കടൽ ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിരമീൻപിടുത്തവും ലക്ഷ്യമാക്കിയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുന്നു.

Protecting small-scale artisanal fishers is one of the main activities of the Association. This initiative was prompted by the presence of approximately 200 mechanized fishing vessels engaging in illegal, unsustainable fishing practices around the Muthalappozhi harbour in the Thiruvananthapuram district of Kerala. However, only about 30 of these vessels possess the permits granted by the district marine regulation officer to enter the harbor.
Mechanized fishing vessels in the Kerala Marine Fisheries Regulation Zone 1 – south of Paravaoor to South Kollamcode – are involved in destructive fishing practices using prohibited nets, without the necessary licenses or registrations. Trawling boats are also engaged in similar unauthorized fishing activities within the customary areas of small-scale artisanal fishers. These industrial fishers are harming the marine ecosystem and disrupting the livelihoods of Indigenous fishermen through their destructive fishing methods.
As a result, we have initiated efforts to pursue legal actions against these illegal practices and to bring the issue to the attention of relevant government agencies.
Since December 2022, Indigenous small-scale fishers have taken the following steps to combat unauthorized fishing activities in their customary marine territories:
1. Filing Complaints:
Whenever mechanized vessels engage in unauthorized fishing, organization members alert the respective state officials by filing complaints. These complaints are submitted in person, by post, or via email to various institutions, including the Puthenthope Fisheries Office, Anchuthengu Matsya Bhavan, the Fisheries Assistant Director, and the District Fisheries Deputy Director, urging immediate action.
2. Collecting Evidence:
Members of the organization have been actively collecting evidence of unauthorized fishing activities.
3. Sharing Legal Documents:
A copy of the interim order issued by the Supreme Court in January 2023 (link to SC order) to prevent unauthorized fishing, protect marine resources, and safeguard the traditional livelihoods of small-scale artisanal fishers, along with a copy of the Kerala Marine Fisheries Regulation (KMFR) Act, has been provided to all relevant government agencies, coastal police, and other coastal organizations.
4. Protests and Advocacy:
In 2022, traditional fishers from the Mariyanad, Puthukurichy, and Anchuthengu areas staged a one-day protest against the unauthorized fishing practices of mechanized vessels and the corruption surrounding Muthalappozhi Harbour. The protest was led by members of the Association of Artisanal Fishers.
In May 2023, the organization joined forces with other fishermen’s groups from Thiruvananthapuram and across Kerala to demonstrate in front of the Secretariat, protesting unauthorized fishing, rising fuel prices, and other issues impacting the fishing community.
5. Presenting Concerns to Officials:
During a meeting on the monsoon-related trawling ban, chaired by the Thiruvananthapuram District Collector in 2023, the members of the Association, led by the President, explained the detrimental impacts of unauthorized and unsustainable mechanized fishing on the marine ecosystem, fish breeding, and local livelihoods. They also presented evidence and relevant documents, including the SC order, to the Collector and other officials.
6. Engagement in “Theera Sadass” (Fisheries Department Event):
In August-September 2023, during the “Theera Sadass” organized by the Kerala Fisheries Department, the Association submitted information on illegal fishing by mechanized vessels and its adverse impacts. They also provided guidelines and formal complaints to prevent such practices.
7. Monitoring and Reporting:
The members of the Association actively monitor unauthorized mechanized fishing vessels, taking photos of the vessels engaged in illegal activities using mobile phones with GPS data. These photographs and records are submitted to the fisheries department officials and enforcement authorities for further action.
8. Awareness Campaigns:
The Association is working to raise awareness among the fishermen of Thiruvananthapuram district about the adverse impacts of mechanized vessels on their livelihoods and the environment.
9. Meetings and Collaboration:
To address the issue of unauthorized fishing, the Association of Artisanal Fishers has held around 17 meetings as of December 2024, gathering the opinions of fishermen and exploring ways to work together. Approximately 100 individuals have attended these meetings, the majority of whom are vallam (small boat) owners.
Due to the lack of justice from the Kerala state government, the Association is taking further steps to pursue legal action to protect marine biodiversity and ensure sustainable fishing practices, in accordance with the Supreme Court’s January 2023 ruling.

error: Content is protected !!